ദില്ലി: നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തിൽ 53 മരണ ഉണ്ടായെന്ന് റിപ്പോർട്ടുകൾ.
മരണസംഖ്യ കൂടിയേക്കുമെന്ന് ആശങ്കയുള്ളതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂചലന സമയത്തെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഒട്ടേറെ കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായി. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു.
ഡൽഹി–എൻസിആർ, ബിഹാർ, അസം, ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. 6.8 തീവ്രതയിലായിരുന്നു ഭൂചലനമെന്നും 2 തവണ തുടർ ചലനങ്ങൾ ഉണ്ടായെന്നും ചൈന അറിയിച്ചു. നേപ്പാള്‍–ടിബറ്റ് അതിര്‍ത്തിയിൽ ലൊബുചെയില്‍നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
#WATCH | Kathmandu | An earthquake with a magnitude of 7.1 on the Richter Scale hit 93 km North East of Lobuche, Nepal at 06:35:16 IST today: USGS Earthquakes pic.twitter.com/MnRKkH9wuR
— ANI (@ANI) January 7, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്