നടൻ അജിത് കുമാറിന്റെ അമ്മയുടെ മരണത്തിൽ അനുശോചനവുമായി മുഖ്യമന്ത്രി വിജയ് അജിത്തിന്റെ വീട്ടിലെത്തി; കൂടെ സുഹൃത്ത് തൃഷയും

MAY 30, 2026, 11:03 PM

ചെന്നൈ: നടൻ അജിത് കുമാറിന്റെ അമ്മ മോഹിനിയുടെ മരണത്തിൽ അനുശോചനവുമായി മുഖ്യമന്ത്രി ജോസഫ് വിജയ് അജിത്തിന്റെ വീട്ടിലെത്തി. നടിയും സുഹൃത്തുമായ തൃഷക്കൊപ്പമാണ് വിജയ് എത്തിയത്. 

വിജയ് മുഖ്യമന്ത്രിയായ ശേഷം ആ​ദ്യമായാണ് ഇരുവരും കാണുന്നത്. അജിത് വീടിന് പുറത്തിറങ്ങി വന്ന് മുഖ്യമന്ത്രിയെ ആലിംഗനം ചെയ്തു. 

അജിത്തിന്റെ അമ്മയുടെ വിയോഗ വാർത്ത അറിഞ്ഞതിന് പിന്നാലെ വൈകാരികമായ ഒരു കുറിപ്പ് വിജയ് എക്സിൽ പങ്കുവച്ചിരുന്നു. "എന്റെ പ്രിയ സുഹൃത്ത് ശ്രീ അജിത് കുമാറിന്റെ മാതാവ് ശ്രീമതി മോഹിനിയുടെ വിയോഗത്തിൽ ഞാൻ ഏറെ ദുഃഖിതനാണ്. ആ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. സ്നേഹനിധിയായ അമ്മയെ നഷ്ടപ്പെട്ട അജിത് കുമാറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അനുശോചനം അറിയിക്കുന്നു. ഈ കഠിന ഘട്ടത്തെ നേരിടാൻ അവർക്ക് കരുത്ത് ലഭിക്കട്ടെ," എന്നാണ് വിജയ് എക്സിൽ കുറിച്ചത്.

vachakam
vachakam
vachakam

വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അജിത്തിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചത്. ചെന്നൈ പാലവാക്കത്തെ വസതിയിലാകും സംസ്കാര ചടങ്ങുകൾ നടക്കുക. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam