പേരാമ്പ്രയില്‍ സിപിഎം പ്രവർത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

FEBRUARY 18, 2026, 9:32 AM

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മുതുവണ്ണാച്ച വെള്ളപ്പാലന്‍കണ്ടി നിതിന്‍ ആനന്ദ്(38), മീത്തലെ പാറക്കലില്‍ പ്രജീഷ് കുമാര്‍(45) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. 

കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി പ്രവര്‍ത്തകനായ കുനീമ്മല്‍ ദിനേശന് വെട്ടേറ്റത്. രാത്രിയില്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ വച്ചാണ് ദിനേശന് നേരെ ആക്രമണമുണ്ടായത്.തലയ്ക്കും കൈക്കും വെട്ടേറ്റ ദിനേശനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. അപകട നില തരണം ചെയ്തതായാണ് പ്രാഥമിക വിവരം.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam