ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരമുഖത്തുണ്ടായിരുന്ന ബോളിവുഡ് താരം ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണം; നിര്‍ദേശവുമായി മുംബൈ പൊലീസ്

OCTOBER 15, 2026, 1:14 AM

മുംബൈ: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയില്‍ സമരമുഖത്തുണ്ടായിരുന്ന ബോളിവുഡ് താരം ഇമ്രാന്‍ ഖാന്‍ ഇന്ത്യ വിടണമെന്ന നിർദേശവുമായി മുംബൈ പൊലീസ്.ഒക്ടോബര്‍ 28നകം രാജ്യം വിടണമെന്നാണ് മുംബൈ പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ പൗരത്വം ചൂണ്ടിക്കാട്ടിയാണ്  ഇന്ത്യ വിടണമെന്ന നിർദേശം നൽകിയത്. രാഷ്ട്രീയ പ്രതിഷേധത്തില്‍ പങ്കെടുത്ത ഇമ്രാന്‍ ഖാന്‍ ഇമിഗ്രേഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടിയാണ് നടപടി.

ഇക്കഴിഞ്ഞ ശനിയാഴ്ച മുംബൈയില്‍ നടന്ന പ്രതിഷേധത്തിലായിരുന്നു ഇമ്രാന്‍ ഖാന്‍ പങ്കെടുത്തത്. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നതും തുടര്‍ന്നുള്ള ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

vachakam
vachakam
vachakam

അതേസമയം, ഇമ്രാന്‍ ഖാനെ നാടുകടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും മുന്‍ എംപിയുമായ കിരിത് സോമൈയ രംഗത്തുവന്നിരുന്നു.ഇമ്രാന്‍ ഖാന്‍ യുഎസ് പൗരനാണെന്നും അദ്ദേഹത്തിന്റെ പൗരത്വം പരിശോധിക്കണമെന്നുമായിരുന്നു ആവശ്യം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam