തിരുവനന്തപുരം: തിരുവനന്തപുരം വേളി കടലിൽ മൃതദേഹം കരയ്ക്കടിഞ്ഞു. 50-60 വയസ് വരുന്ന സ്ത്രീയുടെ മൃതദേഹമാണ് വേളി പള്ളിയ്ക്ക് സമീപം കരയ്ക്കടിഞ്ഞത്.
രാവിലെ ഏഴരയോടെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്.മുണ്ട് കൊണ്ട് ഇരു കൈകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. മൂക്കിൽ നിന്ന് രക്തവും ഒലിച്ചിറങ്ങുന്നുണ്ടായിരുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തുമ്പ പൊലീസ് സ്ഥലത്തെത്തി. കടലിൽ നിന്ന് മൃതദേഹം ലഭിച്ചതിനാൽ കോസ്റ്റൽ പൊലീസാണ് തുടർ നടപടികൾ സ്വീകരിക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
