ഡൽഹി: ശബരിമല സ്വർണമോഷണക്കേസിൽ ജാമ്യം ആവശ്യപ്പെട്ട് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി സുപ്രീംകോടതിയെ സമീപിച്ചു.എസ്‌ഐടിയുടെ അറസ്റ്റ് നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണം എന്നാണ് ആവശ്യം. അറസ്റ്റില്‍ നിയമ വിരുദ്ധതയില്ലെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍.
കേസിൽ മതിയായ കാരണങ്ങള്‍ ഇല്ലാതെയുള്ള അറസ്റ്റ് റദ്ദാക്കി തന്നെ മോചിപ്പിക്കണമെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പങ്കജ് ഭണ്ഡാരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. ഇതിനെത്തുടർന്നാണ് സുപ്രീം കോടതിയെ സമീപ്പിക്കാനുള്ള നീക്കം നടത്തിയത്.
അതേസമയം, സ്മാർട്ട് ക്രിയേഷൻസിൻ നിന്നും എസ്ഐടി കണ്ടെത്തിയ 109. 234 ഗ്രാം സ്വർണം സ്വമേധയാ കൈമാറിയതാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ആറു തവണ അറസ്റ്റിന് മുൻപ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭണ്ഡാരി ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
