പട്‌ന: രഹസ്യബന്ധം ആരോപിച്ച് ബിഹാറിൽ സ്ത്രീയ്ക്ക് നേരേ കൂട്ടലൈംഗികാതിക്രമം. ബിഹാറിലെ നളന്ദ ജില്ലയിലെ അജയ്പുർ സ്വദേശിനിക്ക് നേരേയാണ് തെരുവിൽവെച്ച് പരസ്യമായ അതിക്രമമുണ്ടായത്.
സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു. മാർച്ച് 26-നാണ് സ്ത്രീയെ ജനക്കൂട്ടം ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങളും കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
സ്ത്രീയെ തെരുവിലൂടെ നടത്തിച്ച് പലരും കയറിപിടിക്കുന്നതും ഉപദ്രവിക്കുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. മൊബൈൽഫോൺ റീച്ചാർജ് ചെയ്യാനായി കടയിൽ പോയ സമയത്താണ് തനിക്കുനേരേ ആക്രമണമുണ്ടായതെന്ന് മൂന്നു കുട്ടികളുടെ അമ്മയായ സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.
മൊബൈൽ ഷോപ്പിലെ ജീവനക്കാരനും താനും തമ്മിൽ രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ചാണ് ചിലരെത്തിയത്. തുടർന്ന് കൂടുതൽ ആളുകൾ സ്ഥലത്തെത്തി. പിന്നാലെ വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടു. ഗ്രാമത്തിലെ മുതിർന്നവരുമെത്തി. തുടർന്നാണ് ജനക്കൂട്ടം തന്നെ ഉപദ്രവിച്ചതെന്നും സ്ത്രീ പറഞ്ഞു.
റോഡിലൂടെ വലിച്ചിഴച്ച സ്ത്രീയെ പലരും പലതവണ ഉപദ്രവിച്ചിരുന്നു. മൊബൈൽഷോപ്പിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് ജനക്കൂട്ടം വളഞ്ഞത്. കടയുടെ പുറത്തെത്തിയപ്പോൾ ജനക്കൂട്ടം തന്നെ മർദിച്ചു.
കഴുത്തുഞെരിക്കാൻ ശ്രമിച്ചു. ബലംപ്രയോഗിച്ച് സിന്ദൂരം ചാർത്താൻ ശ്രമിക്കുകയും കടയിലെ ജീവനക്കാരനുമായി വിവാഹം നടത്താൻ ശ്രമിച്ചെന്നും സ്ത്രീ പറഞ്ഞു. ഒടുവിൽ ജനക്കൂട്ടത്തിനിടയിൽനിന്ന് രക്ഷപ്പെട്ടതിന് ശേഷമാണ് പോലീസിൽ പരാതി നൽകിയതെന്നും ഇവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കയിൽ ജനിച്ചാൽ പൗരത്വം ലഭിക്കില്ലേ? നിർണ്ണായക നീക്കവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുപ്രീം
ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം; ആഗോള വിപണിയിൽ എണ്ണവില 100
നാറ്റോ വിടാൻ ഒരുങ്ങി ട്രംപ്; ഹോർമുസ് കടലിടുക്കിൽ ചർച്ചകൾക്ക് വേദിയാകാൻ ബ്രിട്ടൻ, ആഗോള
മാവോ സെതൂങ്ങിന്റെ രഹസ്യ രേഖകൾ ചൈനയ്ക്ക് നൽകാനാവില്ല; നിർണ്ണായക ഉത്തരവുമായി അമേരിക്കൻ കോടതി