കുന്ദമംഗലം: മർകസ് റൈഹാൻ വാലി ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഫാസിഹ് നെല്ലിക്കാപറമ്പ് രചിച്ച 'പന്തയത്തിൽ ജയിച്ച ആമ' എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. കുന്ദമംഗലം ജവാൻ റഫീഖ് മെമ്മോറിയൽ സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പ്രകാശനം നിർവഹിച്ചു. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ അലി അബ്ദുല്ല ചടങ്ങ് ഉദ്ഘാടനം ചെയ്തു. റൈഹാൻവാലി അഡ്മിനിസ്‌ട്രേറ്റർ ഓഫീസർ സി.പി. സിറാജുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു.
കോഴിക്കോട് മുക്കം നെല്ലിക്കാപറമ്പ് സ്വദേശി പരേതനായ അബ്ദുൽ നാസർ ത്വാഹിറ ദമ്പതികളുടെ മകനായ ഫാസിഹ് എട്ടാം ക്ലാസ് മുതലാണ് മർകസ് അനാഥ ഉന്നമന കേന്ദ്രമായ റൈഹാൻവാലിയിൽ പഠനം ആരംഭിച്ചത്. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി റൈഹാൻവാലിയിൽ ആവിഷ്‌കരിച്ച 'കൂട്ടുകാരുടെ പുസ്തകം' എന്ന പദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന ആദ്യ പുസ്തകമാണ് ഫാസിഹിന്റേത്. ക്യാമ്പസിലെ പഠനാന്തരീക്ഷവും അധ്യാപകരും വിദ്യാർത്ഥി കൂട്ടായ്മയും നൽകിയ പ്രോത്സാഹനങ്ങളെയും തുടർന്നാണ് ഫാസിഹ് കഥകൾ എഴുതിത്തുടങ്ങുന്നത്. ഓരോ വർഷവും ഈ പദ്ധതിയിലൂടെ ഓരോ പുസ്തകങ്ങൾ വെളിച്ചം കാണും. ഇതിനായി വിവിധ രചനാ പരിശീലനങ്ങളും ശിൽപശാലകളും കാമ്പസിൽ സംഘടിപ്പിച്ചുവരുന്നു.
വിദ്യാർത്ഥി ഹിറയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ മർകസ് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഉനൈസ് മുഹമ്മദ്, ഷമീം കെ.കെ ആശംസകൾ നേർന്നു. മാജിദ് സഖാഫി തച്ചണ്ണ പുസ്തകം പരിചയപ്പെടുത്തി. രചയിതാവ് ഫാസിഹ് നെല്ലിക്കാപറമ്പ് രചനാനുഭവം പങ്കുവെച്ചു. മുഹമ്മദ് സഈദ് ശാമിൽ ഇർഫാനി സ്വാഗതവും ഖലീൽ സഖാഫി നന്ദിയും പറഞ്ഞു. ഫാസിഹിന്റെ പിതാമഹൻ ഇ.കെ. ആലി ഉൾപ്പെടെ കുടുംബാംഗങ്ങളും കൂട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കയിൽ ജനിച്ചാൽ പൗരത്വം ലഭിക്കില്ലേ? നിർണ്ണായക നീക്കവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സുപ്രീം
ഇറാൻ യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം; ആഗോള വിപണിയിൽ എണ്ണവില 100
നാറ്റോ വിടാൻ ഒരുങ്ങി ട്രംപ്; ഹോർമുസ് കടലിടുക്കിൽ ചർച്ചകൾക്ക് വേദിയാകാൻ ബ്രിട്ടൻ, ആഗോള
മാവോ സെതൂങ്ങിന്റെ രഹസ്യ രേഖകൾ ചൈനയ്ക്ക് നൽകാനാവില്ല; നിർണ്ണായക ഉത്തരവുമായി അമേരിക്കൻ കോടതി