പേരാമ്പ്രയിൽ എൽഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നതായി യുഡിഎഫിന്‍റെ പരാതി

APRIL 1, 2026, 8:36 AM

കോഴിക്കോട്:  എൽഡിഎഫ് വർഗീയ പ്രചാരണം നടത്തുന്നതായി യുഡിഎഫിന്‍റെ പരാതി.  യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹ്ലിയയെ സമുദായത്തിന്‍റെ സ്ഥാനാർത്ഥിയായി അവതരിപ്പിച്ച് ലീഗ് വോട്ട് തേടി എന്ന രീതിയിയിലുള്ള അനൗൺസ്മെൻറ് ചോദ്യം ചെയ്താണ് യുഡിഎഫിന്റെ പരാതി.

ഇടതു സൈബർ കേന്ദ്രങ്ങൾ തനിക്കെതിരെ കടുത്ത അധിക്ഷേപവും നടത്തുന്നതായി ഫാത്തിമ തെഹലിയയും ആരോപിച്ചു.

പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർഥി ടിപി രാമകൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തിൽ ഉടനീളം സഞ്ചരിച്ച് കൊണ്ടിരിക്കുന്ന വാഹനത്തിൽ മതവിദ്വേഷവും, വർഗീയതയും പ്രചരിപ്പിക്കുന്നതായാണ് പരാതി. 

vachakam
vachakam
vachakam

അനൗൺസ്മെന്‍റിന്‍റെ വീഡിയോ സഹിതം കെഎസ്‌യു ആണ് ഡിജിപിക്ക് പരാതി നൽകിയത്. വിഷയത്തിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു

ഇടതുമുന്നണിയുടെ പ്രചരണ വാഹനത്തിൽ നിന്നുള്ള അനൗൺസ്മെൻറ് ആണ് യുഡിഎഫിന്റെ പരാതിയുടെ ആധാരം. നമ്മുടെ വോട്ടുകൾ നമ്മുടെ കൗമിലെ കുട്ടിക്ക് എന്ന രീതിയിൽ മുസ്ലിം ലീഗ് സ്വകാര്യ പ്രചാരണം നടത്തുന്നു എന്നും ഇത് മത ധ്രുവീകരണ നീക്കം ആണ് എന്നുമാണ് അനൗൺസ്മെൻറ്. ചെറുവണ്ണൂർ പഞ്ചായത്തിലെ ആവളയിൽ നിന്നുള്ള പ്രചരണ വാഹനത്തിൻറെ ദൃശ്യങ്ങൾ സഹിതമാണ് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയും യൂത്ത് കോൺഗ്രസും കെഎസ്‌യുവും തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam