ബൊമ്മനഹള്ളി: ആട്ടിറച്ചിയെന്ന പേരിൽ പോത്തിറച്ചി വിതരണം ചെയ്ത ഹോട്ടൽ അടപ്പിച്ചു. ബെംഗളൂരുവിലാണ് ഈ കള്ളത്തരം കയ്യോടെ പിടികൂടിയത്. സംഭവത്തിൽ അറസ്റ്റിലായതോ മലയാളികളും.
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരുടെ പരാതിയിൽ ജീവനക്കാരായ രണ്ട് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ബൊമ്മനഹള്ളിയിലെ ഒന്നര വർഷം മുൻപ് തുടങ്ങിയ ഐസരി ഹബ്ബിലുള്ള കായലോരം ഹോട്ടലിലാണ് സംഭവം.
കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ ആളുകൾ ആട്ടിറച്ചി ഓർഡർ ചെയ്യുകയായിരുന്നു. എന്നാൽ നൽകിയത് ആട്ടിറച്ചിയല്ലെന്ന് ഇവർക്ക് സംശയം തോന്നി. പിന്നാലെ ജീവനക്കാരോട് ചോദിച്ചെങ്കിലും മറുപടി കൃത്യമല്ലായിരുന്നു. പിന്നാലെ ഇവർ പൊലീസിൽ പരാതി നൽകുകായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
