ഷിഗെല്ല വ്യാപനം: കോളിയാടി മാർ ബസേലിയോസ് സ്‌കൂളിന് ഒരാഴ്ച അവധി

JUNE 8, 2026, 11:43 PM

കൽപ്പറ്റ: പെരുമഴക്കാലം എത്തിയതോടെ പകർ‌ച്ചവ്യാധികളെയും പേടിക്കണം. വയനാട്ടിൽ ഷിഗെല്ല സ്ഥിരീകരണത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ദ്രുത​ഗതിയിൽ മുന്നോട്ട് കൊണ്ട് പോകുകയാണ് ആരോ​ഗ്യവകുപ്പ്. 

കോളയാടി മാർ ബസേലിയോസ് സ്‌കൂളിലെ കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം ഷിഗെല്ല സ്ഥിരീകരിച്ചത്. 21 കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കെ മുരളീധരൻ അറിയിച്ചിരുന്നു.

രോ​ഗവ്യാപന സാധ്യത പരി​ഗണിച്ച് കോളിയാടി മാർ ബസേലിയോസ് സ്‌കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചു. സ്‌കൂളിലും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി ടി സിദ്ദിഖിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം അൽപസമയത്തിനകം ആരംഭിക്കും.

vachakam
vachakam
vachakam

ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ വൈകിട്ടോടെ കുട്ടികൾ ചികിത്സയിലിരിക്കുന്ന ആശുപത്രി സന്ദർശിക്കും. നിലവിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam