ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തു; വീട്ടുടമയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ 

AUGUST 3, 2025, 7:41 AM

ബെംഗളൂരു: ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെ ബലാത്സംഗ ചെയ്ത വീട്ടുടമയായ മലയാളി അറസ്റ്റിൽ. 

ബെംഗളൂരുവിലെ പി.ജി. ഉടമയായ കോഴിക്കോട് സ്വദേശി അഷ്‌റഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗത്തിനിരയായ വിദ്യാർഥിനി ചികിത്സയിലാണ്. 

 വെള്ളിയാഴ്ച അർധരാത്രിയാണ് അഷ്‌റഫ് ബലാത്സംഗംചെയ്തതെന്നാണ് വിദ്യാർഥിനിയുടെ പരാതി. സംഭവത്തിന് പിന്നാലെ വിദ്യാർഥിനി പോലീസ് സ്‌റ്റേഷനിൽ പരാതി  നൽകുകയും പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.  സോളദേവനഹള്ളിയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിനിയാണ്  ബലാത്സംഗത്തിന്  ഇരയായത്. 

vachakam
vachakam
vachakam

പത്തു ദിവസം മുൻപാണ് താൻ അഷ്‌റഫിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസം മാറിയതെന്ന്  വിദ്യാർഥിനി  പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തിങ്കളാഴ്ച രാത്രി അഷ്‌റഫ് തന്റെ മുറിയിൽ വന്ന് സഹകരിച്ചാൽ മാത്രമേ ഭക്ഷണവും താമസവും നൽകൂ എന്ന് പറഞ്ഞു. ഇത് എതിർത്തപ്പോൾ അഷ്‌റഫ് തന്നെ നിർബന്ധിച്ച് കാറിൽ കയറ്റുകയും മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പെൺകുട്ടി പറയുന്നത്. 

 തന്റെ ലൊക്കേഷൻ ഒരു സുഹൃത്തിന് അയയ്ക്കാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. അർധരാത്രിയോടെ ആയിരുന്നു സംഭവം. പിന്നീട്, ഏകദേശം രാത്രി 1.30 നും 2.15 നും ഇടയിൽ, അഷ്‌റഫ് വീട്ടിൽ കൊണ്ടാക്കുകയായിരുന്നുവെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam