കൊച്ചി: പ്രശ്നങ്ങൾക്ക് പിന്നാലെ പ്രശ്നങ്ങളുമായി താരസംഘടനയായ 'അമ്മ'. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി അമ്മ മാനേജർ അതുല്യ രംഗത്തെത്തിയതാണ് പുതിയ സംഭവവികാസം.
അതുല്യയുമായി അപകീർത്തികരമായ ബന്ധമുണ്ടെന്ന് പറയാൻ സെക്യൂരിറ്റി ജീവനക്കാരനെ കുക്കുപരമേശ്വരൻ നിർബന്ധിച്ചെന്നാണ് പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് അതുല്യ പരാതി നൽകിയിട്ടുണ്ട്.
ഗൂഢാലോചനയും ഭീഷണിപ്പെടുത്തലും നടന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരൻ മുഹമ്മദ് സമ്മതിക്കുന്ന ഓഡിയോ സംഭാഷണവും അതുല്യ പുറത്തുവിട്ടിട്ടുണ്ട്.
ഉണ്ണി ശിവപാലിന് വേണ്ടി കുക്കു പരമേശ്വരൻ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും ആരോപണമുണ്ട്. തനിക്കെതിരെ തൊഴിൽ പീഡനവും അപകീർത്തിപ്പെടുത്തുന്നതിനായി ഗൂഢാലോചനയും നടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
