മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ടൂറിസ്റ്റ് ബസ് റോഡില്‍ നിന്ന് തെന്നിമാറി 11 പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച പുലര്‍ച്ചെ വടക്കന്‍ മെക്‌സിക്കോയിലെ സകാറ്റെകാസ് സ്റ്റേറ്റിലാണ് ഈ ദാരുണമായ അപകടം നടന്നത്.
ഒരു ട്രെയിലര്‍ ട്രക്കില്‍ നിന്ന് വേര്‍പെട്ടുപോയ കണ്ടെയ്‌നറുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്നാണ് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ സംസ്ഥാനമായ നയാരിറ്റില്‍ നിന്ന് മെക്‌സിക്കോ-യുഎസ് അതിര്‍ത്തിയിലുള്ള സിയുഡാഡ് ജുവാരസിലേക്ക് പോകുകയായിരുന്നവരാണ് ബസില്‍ ഉണ്ടായിരുന്നത്.
അമിതവേഗതയും മോശം റോഡുമാണ് മെക്‌സിക്കോയിലെ ഹൈവേകളില്‍ ഇത്തരം വലിയ അപകടങ്ങള്‍ക്ക് പലപ്പോഴും കാരണമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
