ഷിക്കാഗോ: ജൂലൈ രണ്ടിന് ഷിക്കാഗോയിൽ ആരംഭിക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം സഭകളിൽ എന്ന വിഷയം പഠനത്തിന് വിധേയമാക്കും.
പാസ്റ്റർ തോമസ് കുര്യൻ മോഡറേറ്റർ ആകുന്ന സെമിനാറിൽ പാസ്റ്റർ മൈക്കിൾ മാത്യൂസ് മുഖ്യപ്രഭാഷണം നടത്തും. ഓറൽ റോബർട്ട്‌സ് യൂണിവേഴ്‌സിറ്റിയിലെ എഐ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ആണ് പാസ്റ്റർ മൈക്കിൾ മാത്യൂസ്.
ജൂലൈ 4 ശനിയാഴ്ച 2:45ന് പ്രധാന വേദിയുടെ രണ്ടാം നിലയിലുള്ള ഷാബർഗ് ബാൾ റൂമിലാണ് സെമിനാർ നടക്കുന്നത്. മനുഷ്യനിർമ്മിതമായ കൃത്രിമ ബുദ്ധിയുടെ നുഴഞ്ഞുകയറ്റം മനുഷ്യരുടെ സാമൂഹ്യ ജീവിതത്തിൽ ക്രമേണ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വിശ്വാസ സമൂഹത്തിന് ആവശ്യമായ മുന്നറിയിപ്പുകൾ നൽകുകയാണ് ഈ സെമിനാറിന്റെ ഉദ്ദേശം.
കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ, 847-912-5578
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
