വിറ്റ്ബി: മലയാള സിനിമയുടെ മഹാ മാമാങ്കത്തിന് കാനഡ സാക്ഷിയായി. സെപ്തംബർ 27, ഞായറാഴ്ച വിറ്റ്ബിയിലെ കാനഡ ഇവന്റ് സെന്ററിൽ വെച്ച് നടന്ന മലയാള സിനിമയുടെ എന്റർടൈൻമെന്റ് മെഗാ ഷോ 'ദി ഗ്രാൻഡ് സ്റ്റേജ്' കാണികളുടെ മനസ്സിൽ മായാത്ത അനുഭവമായി. കാനഡയിലെ പ്രമുഖ ഇവന്റ് സംഘാടകരായ ഹാപ്പി നോമാഡ്സ് എന്റർടൈൻമെന്റ് ആണ് ഈ മഹാ സംരംഭത്തിന് ചുക്കാൻ പിടിച്ചത്.
അഭിനയ വിസ്മയമായി 25 വർഷത്തിലേറെയായി മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രിയങ്കരി മഞ്ജു വാര്യർ, മൂന്ന് പതിറ്റാണ്ടിലേറെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിക്കുന്ന നമ്മുടെ സ്വന്തം ചാക്കോച്ചൻ കുഞ്ചാക്കോ ബോബൻ, അഭിനയം, സംവിധാനം, തിരക്കഥ, കോമഡി എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലകളിലും കൈയൊപ്പ് പതിപ്പിച്ച് ഇന്ന് എല്ലാവരും ബഹുമാനിക്കുന്ന ഉന്നത പദവിയിൽ എത്തി നിൽക്കുന്ന നമ്മുടെ സ്വന്തം എം.എൽ.എ രമേഷ് പിഷാരടി, അനുഗ്രഹീത ഗായകൻ ഉണ്ണി മേനോൻ, ഹൃദയങ്ങൾ കീഴടക്കിയ അഫ്സൽ ഇസ്മായിൽ, മലയാളികളുടെ പ്രിയ ഗായിക സിത്താര കൃഷ്ണകുമാറും ബാൻഡും, ചടുല നൃത്ത ചുവടുകളാൽ കാണികളെ വിസ്മയിപ്പിച്ച റംസാൻ, സാനിയ എന്നിവർക്ക് പുറമെ, തന്റെ വാക്ചാതുര്യം കൊണ്ട് പ്രേക്ഷകരുടെ മനസ്സും വേദിയും കീഴടക്കിയ ആർ.ജെ മിഥുൻ കൂടി ചേർന്നപ്പോൾ ഈ മെഗാ ഷോ ഒരു വൻ വിജയമായി മാറി.
ഈ മഹാ സംരംഭത്തിന് പിന്നിലെ ചാലകശക്തി ഹാപ്പി നോമാഡ്സ് എന്റർടൈൻമെന്റിന്റെ സി.ഇ.ഒ തദ്ദിയൂസ് ഷാജു ജോൺസൺ ആണ്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങളെ സാധ്യമാക്കാനുള്ള നിശ്ചയദാർഢ്യവുമാണ് ഈ മെഗാ ഷോയെ യാഥാർത്ഥ്യമാക്കിയത്.
പ്രമോഷനിൽ പറഞ്ഞ ഓരോ കലാകാരനെയും വേദിയിലെത്തിക്കുമെന്ന വാക്ക് പാലിച്ചുകൊണ്ട്, കാനഡയിലെ മലയാളി സമൂഹത്തിന് അദ്ദേഹം ഒരു പുത്തൻ അനുഭവം സമ്മാനിച്ചു.
വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് - ന്യൂയോർക്ക്, ന്യൂജേഴ്സി, ഹ്യൂസ്റ്റൺ എന്നിവിടങ്ങളിൽ നിന്ന് പോലും ഈ ഗ്രാൻഡ് ഇവന്റ് കാണാൻ ആളുകൾ എത്തിച്ചേർന്നു. ഒന്റാറിയോയുടെ പല ഭാഗങ്ങളിൽ നിന്ന് പ്രേക്ഷകർ പ്രൈവറ്റ് ബസ് വരെ ഏർപ്പാടാക്കിയാണ് ഈ ഷോ ആസ്വദിക്കാൻ വന്നത്.
അവരുടെ ഒരുമിച്ചുള്ള ബസ് യാത്രയും, പ്രിയപ്പെട്ട താരങ്ങൾ പങ്കെടുക്കുന്ന ഈ മെഗാ ഷോയും അവരുടെ ജീവിതത്തിൽ മനോഹരവും ഒരിക്കലും മറക്കാനാവാത്തതുമായ ഒരു ദിവസം സമ്മാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
