ഓപ്പറേഷൻ സിന്ദൂർ ട്രെയിലർ മാത്രം, ബ്ലാക്മെയിലിങ്ങിന് വഴങ്ങുന്ന പ്രശ്നം ഉദിക്കുന്നില്ല; കരസേനാമേധാവി

NOVEMBER 17, 2025, 4:34 AM

ഡല്‍ഹി: പാകിസ്താന്  മുന്നറിയിപ്പുമായി കരസേനാമേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. ഓപ്പറേഷൻ സിന്ദൂരിനെ "വെറും ട്രെയിലർ" മാത്രമാണെന്നും ബ്ലാക്മെയിലിങ്ങിന് വഴങ്ങുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ജനറല്‍ ദ്വിവേദി ഡല്‍ഹിയില്‍ ചാണക്യ ഡിഫന്‍സ് ഡയലോഗില്‍ പറഞ്ഞു.

‘ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഒരുപോലെ കാണും, ഒരുപോലെ തിരിച്ചടിക്കും എന്നതാണ് ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള സമീപനം.

ചര്‍ച്ചയും ഭീകരതയും ഒന്നിച്ചുപോകില്ല. മറുവശത്തുള്ളവര്‍ സമാധാനത്തിന് ശ്രമിച്ചാല്‍ ഇന്ത്യ സഹകരിക്കും.’ ബ്ലാക്മെയിലിങ്ങിന് വഴങ്ങുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ജനറല്‍ ദ്വിവേദി ഡല്‍ഹിയില്‍ ചാണക്യ ഡിഫന്‍സ് ഡയലോഗില്‍ പറഞ്ഞു.

vachakam
vachakam
vachakam

"പാകിസ്ഥാൻ ഭീകരതയെ വളർത്തുമ്പോൾ, അത് ഞങ്ങൾക്ക് ആശങ്കാജനകമാണ്. ഞങ്ങൾ പുരോഗതിയെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ആരെങ്കിലും തടസ്സങ്ങൾ സൃഷ്ടിച്ചാൽ, ഞങ്ങൾ നടപടിയെടുക്കേണ്ടിവരും. തീവ്രവാദികൾക്കും അവരെ കൈകാര്യം ചെയ്യുന്നവർക്കും ഞങ്ങൾ തീർച്ചയായും മറുപടി നൽകും.  ആർക്കാണ് മറുപടി നൽകേണ്ടതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം." ജനറല്‍ ദ്വിവേദി കൂട്ടിച്ചേർത്തു.

ഇക്കാലത്തെ യുദ്ധങ്ങള്‍ ബഹുതലത്തിലുള്ളതും ബഹുമുഖവുമാണ്. തുടങ്ങിയാല്‍ എത്രകാലം നീളുമെന്ന് പ്രവചിക്കാനാവില്ല. അതുകൊണ്ടുതന്നെ ആവശ്യത്തിന് പടക്കോപ്പുകള്‍ കയ്യിലുണ്ടെന്ന് ഉറപ്പാക്കേണ്ടതുണെന്നും ജനറല്‍ ദ്വിവേദി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam