ബെംഗളൂരു∙ നായ, പാമ്പ്, മറ്റ് മൃഗങ്ങൾ എന്നിവയുടെ കടിയേറ്റാൽ സ്വകാര്യ ആശുപത്രികളിൽ സൗജന്യ അടിയന്തര ചികിത്സ ഉറപ്പുവരുത്തണമെന്ന നിയമ ഭേദഗതിയുമായി കർണാടക ആരോഗ്യവകുപ്പ്.
2007ലെ കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ സെക്‌ഷൻ 11ലാണ് ഭേദഗതി വരുത്തിയത്. മുൻകൂർ പണം നൽകാതെ തന്നെ പ്രഥമ ശുശ്രൂഷയും തുടർ ചികിത്സയും നൽകണം.
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണു ഭേദഗതി.ജില്ലാ റജിസ്ട്രേഷൻ ആൻഡ് ഗ്രീവൻസ് അതോറിറ്റി നിശ്ചയിച്ച നിരക്കാണ് ആശുപത്രികൾ ഈടാക്കേണ്ടത്.
ചികിത്സാ തുക നൽകാൻ കഴിയാത്ത സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടേത് സുവർണ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികൾക്കു സർക്കാർ തിരിച്ചു നൽകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
