ചങ്ങനാശ്ശേരി: നൂറുമേനി സീസൺ-Ill അതിരൂപതാതല മത്സരത്തിന് ഒരുക്കമായി. ചങ്ങനാശ്ശേരി അതിരൂപത കുടുംബകൂട്ടായ്മ നേതൃസംഗമം വിദ്യാനികേതൻ ഹാളിൽ ബൈബിൾ അപ്പ്സ്തോലേറ്റ് കുടുംബകൂട്ടായ്മ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിൽ ഉദ്ഘാടനം ചെയ്തു. 2025 സെപ്തംബർ 12,13 (വെള്ളി ശനി) തീയതികളിലായി ക്രമീകരിച്ചിരിക്കുന്ന നൂറുമേനി സീസൺ -III മത്സരത്തിന്റെ സമാപത്തിൽ 5000 സമ്മാനജേതാക്കൾ പങ്കെടുക്കും.
സെപ്തംബർ 14 മുതൽ എല്ലാ ഇടവകകളിലും ആരംഭിക്കുന്ന ജൂബിലിജ്യോതി പ്രയാണം, കെരിഗ്മ, ഫോറോന കൺവെൻഷനുകൾ, ബസാലേൽ ഇടവക സംഗമങ്ങൾ എന്നിവ വിജയകരമാക്കുവാൻ സമ്മേളനം തീരുമാനിച്ചു. അതിരൂപത മുൻ വികാരി ജനറൽ ഫാ. ജോസഫ് കുറിഞ്ഞിപ്പറമ്പിലിന്റെ നിര്യാണത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി.
ബൈബിൾ അപ്പസ്തോലേറ്റ് കൺവീനർ ഡോ. റൂബിൾരാജ് അദ്ധ്യക്ഷത വഹിച്ചു. ഫാ.മാത്യു അഞ്ചിൽ, ഡോ.സോണി കണ്ടംങ്കരി, പ്രൊഫ. ജോസഫ് ടിറ്റോ, ജോസി കടംന്തോട്, ആന്റണി തോമസ് മലയിൽ, ലാലി ഇളപ്പുങ്കൽ, അഡ്വ. ഡെന്നിസ് ജോസഫ്, ജോഷി കൊല്ലാപുരം, സിബി മുക്കാടൻ, മറിയം പൊട്ടംകുളം, ടോമിച്ചൻ കൈതക്കളം, സി. ചെറുപുഷ്പ്പം, ജിക്കു ഇണ്ടിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്