കോഴിക്കോട്: പി.വി അൻവറിൻറെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫിന് പിന്തുണ നൽകുമെന്ന് പറഞ്ഞത് നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശി പറഞ്ഞിട്ടാണെന്നാണ് പി.വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
താൻ തന്നെ ഉന്നയിക്കണമെന്ന് ശശി ആവശ്യപ്പെട്ടു. വി.ഡി.സതീശന് ഉണ്ടായ അപമാനത്തിന് കേരള സമൂഹത്തോടും പ്രതിപക്ഷ നേതാവിനോടും മാപ്പ് അപേക്ഷിക്കുന്നുവെന്നും അൻവർ പറഞ്ഞു.
സതീശൻ 150 കോടി രൂപ കണ്ടെയ്നറിൽ കടത്തിയെന്ന് അൻവർ നിയമസഭയിൽ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്