ആനുവൽ യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് 2026

SEPTEMBER 1, 2026, 10:29 PM

ടൊറന്റോ: 2026 നവംബർ 27, 28, 29 തീയതികളിൽ നടക്കാനിരിക്കുന്ന ഫസ്റ്റ് ആനുവൽ യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് 2026 വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ തീരുമാനിച്ചു.

ചരിത്രപ്രധാനമായ സമ്മേളനത്തിന്റെ സന്ദേശവും കാഴ്ചപ്പാടും ലക്ഷ്യങ്ങളും വിശാലമായ സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി  മാധ്യമ വാർത്താ സമ്മേളനം നടത്തി.

നോർത്ത് അമേരിക്കയിലെ മലങ്കര അതിരൂപതയുടെ ആർച്ച് ബിഷപ്പും പാത്രിയാർക്കൽ വികാരിയുമായ മോർ തീത്തോസ് യൽദോ തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി.

vachakam
vachakam
vachakam

യാക്കോബായ സുറിയാനി ഓർഡോക്‌സ് സഭ സെക്രട്ടറി ജേക്കബ് സി. മാത്യു,  ഫാ. എബി മാത്യു, ജനു മഠത്തിൽ, മീന ജോയ്, അജോയ് ജോൺ എന്നിവർ സംസാരിച്ചു. 

കൂടാതെ ഇടവക ഭാരവാഹികൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, അതിരൂപത കാനഡ റീജിയൻ കൗൺസിൽ അംഗങ്ങൾ, മാധ്യമ പ്രതിനിധികൾ, ഒന്റാറിയോയിലുടനീളമുള്ള സമുദായ നേതാക്കൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam