അടിമാലി : പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാനിറങ്ങിയ രണ്ട് വയോധികമാരെ ഓർമ്മയില്ലേ?.
2023 നവംബർ 7ന് ആണ് ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഇരുനൂറേക്കറിൽ മില്ലുംപടി പൊന്നടുത്തുപാറയിൽ മറിയക്കുട്ടി ചാക്കോയും (87) അന്നക്കുട്ടിയും പ്രതിഷേധിച്ചത്.
ഇതിലെ അന്നക്കുട്ടി അന്തരിച്ചു. അടിമാലി പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്നക്കുട്ടി (അന്ന ഔസേപ്പ് – 88) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്നാണ് അന്ത്യം.
അന്നക്കുട്ടിയുടെ സംസ്കാരം ഇന്നു 2ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭർത്താവ്: പരേതനായ ഔസേപ്പ്. മക്കൾ: പരേതരായ ഗ്രേസി, സൂസൻ, നൈനാൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്