ഇനി കളി മാറും: കൈകോർത്ത് മൂന്ന് ശക്തികൾ അമേരിക്കയ്ക്ക് നെഞ്ചിടിപ്പോ?

SEPTEMBER 4, 2025, 12:49 AM

ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ റഷ്യഇന്ത്യചൈന (ആർ.ഐ.സി) സഹകരണം വീണ്ടും ചർച്ചാ വിഷയമായിരിക്കുകയാണ്. ഒരുവശത്ത്, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്രോവ് ഈഫോർമാറ്റ് പുനരുജ്ജീവിപ്പിക്കാൻ ആഹ്വാനം ചെയ്യുമ്പോൾ, മറുവശത്ത് ഇന്ത്യ ഇതിനെ തന്റെ ബഹുധ്രുവ നയതന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമായി കാണുന്നു.

അമേരിക്കൻ താരിഫ് ഭീഷണികളും, റഷ്യഅമേരിക്ക ഉച്ചകോടിയും (അലാസ്‌ക ഉച്ചകോടി) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഈ ത്രിരാഷ്ട്ര കൂട്ടായ്മയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ മൂന്ന് രാജ്യങ്ങൾക്കും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ആഗോളതലത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതിനും ഈ സഹകരണം  സഹായിക്കും എന്നതിൽ സംശയമില്ല.

അലാസ്‌ക മുതൽ ഏഷ്യ വരെ: പുതിയ സമവാക്യങ്ങൾ

vachakam
vachakam
vachakam

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ അലാസ്‌കയിൽ വെച്ച് നടന്ന കൂടിക്കാഴ്ചലോക നയതന്ത്രത്തിൽ റഷ്യയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുന്ന ഒന്നായിരുന്നു. ഉപരോധങ്ങളോ നയതന്ത്ര സമ്മർദ്ദങ്ങളോ കൊണ്ട് റഷ്യയെ ഒഴിവാക്കാൻ കഴിയില്ലെന്ന് ഈ കൂടിക്കാഴ്ച അടിവരയിട്ടു. ഇതിനു പിന്നാലെ, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിച്ചതും, അതിർത്തി തർക്കങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചകൾ നടത്തിയതും ശ്രദ്ധേയമായിരുന്നു.

ഈ കൂടിക്കാഴ്ചകൾക്കിടയിലാണ്, റഷ്യയുടെ വിദേശകാര്യ മന്ത്രി ലാവ്രോവ് ഞകഇഫോർമാറ്റ് പുനരുജ്ജീവിപ്പിക്കാനുള്ള ആഹ്വാനം നടത്തിയത്. ഇത് ഏഷ്യൻ ശക്തികൾക്ക് കൂട്ടായി പ്രവർത്തിക്കാനുള്ള ഒരു പുതിയ ഇടം തുറക്കുകയായിരുന്നു.

ചൈനയ്ക്ക് അമേരിക്കയുടെ താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ബഹുരാഷ്ട്ര സഹകരണത്തിനുള്ള ഒരുവേദി ആർ.ഐ.സി നൽകുന്നു. അതേപോലെ റഷ്യയ്ക്ക് ആഗോള മാറ്റങ്ങൾക്കിടയിൽ ഏഷ്യൻ പങ്കാളിത്തം എത്രത്തോളം പ്രധാനമാണെന്ന് ഇത് റഷ്യയെബോധ്യപ്പെടുത്തുന്നുമുണ്ട്. ഇന്ത്യയ്ക്ക് ഏതെങ്കിലും ഒരുചേരിയുടെ ഭാഗമാകാതെ തന്റെ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു നയതന്ത്ര ഇടം ലഭിക്കുന്നു.

vachakam
vachakam
vachakam

ഇന്ത്യയുടെ സ്വയംഭരണ നയം: അവസരങ്ങളും വെല്ലുവിളികളും

റഷ്യയുടെ ആഹ്വാനം ഇന്ത്യക്ക് പ്രസക്തമാണ്. ഇന്ത്യ എന്നും അതിന്റെ തന്ത്രപരമായ സ്വയംഭരണത്തിൽ (tSrategic Autonomy) വിശ്വസിക്കുന്നു. ക്വാഡ്, ബ്രിക്‌സ്, എസ്.സി.ഒ. തുടങ്ങിയ വിവിധവേദികളിൽ ഇന്ത്യ ഒരേസമയം സജീവമാണ്. ഈ നയതന്ത്രപരമായ നീക്കങ്ങളിൽ ആർ.ഐ.സി  ഒരു പ്രധാന പ്ലാറ്റ്‌ഫോമായി മാറുന്നുണ്ട്. ഗാൽവൻ താഴ്‌വരയിലെ സംഘർഷം ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും, വിതരണ ശൃംഖല, ഊർജ്ജം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ചൈനയുമായും റഷ്യയുമായും സഹകരിക്കാൻ ആർ.ഐ.സി  സഹായിക്കും.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ആർ.ഐ.സിയെ ''ഒരു കൂടിയാലോചനാഫോർമാറ്റ്'' എന്നാണ് വിശേഷിപ്പിച്ചത്. ഇത് മൂന്ന് രാജ്യങ്ങൾക്കും പൊതുവായ വിഷയങ്ങളിൽ സംസാരിക്കാനുള്ള ഇടം നൽകുന്നു. ഇത് ഇന്ത്യയുടെ ബഹുദിശാ നയതന്ത്രത്തിന്റെ (multi-vector diplomacy) പ്രതിഫലനമാണ്. പാശ്ചാത്യ രാജ്യങ്ങളുമായി സഹകരിക്കുന്നതിനൊപ്പം, റഷ്യയുമായും ചൈനയുമായും താൽപ്പര്യങ്ങൾ ഒത്തുചേരുന്നിടങ്ങളിൽ ഇടപെടാനും ഇന്ത്യ ശ്രമിക്കുന്നു.

vachakam
vachakam
vachakam

വ്യാപാര സമ്മർദ്ദങ്ങളും ഏഷ്യയുടെ പ്രതിരോധശേഷിയും

അന്താരാഷ്ട്ര തലത്തിൽ അമേരിക്ക ഏർപ്പെടുത്തിയ താരിഫ് ഭീഷണികൾ പല രാജ്യങ്ങളുടെയും വ്യാപാരമേഖലയെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആർ.ഐ.സിപോലുള്ള സഹകരണ സംവിധാനങ്ങൾക്ക് ഒരു സ്ഥിരത നൽകുന്ന ഘടകമായി പ്രവർത്തിക്കാൻ കഴിയും. ഇത് സാമ്പത്തിക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പരമ്പരാഗതമല്ലാത്ത സുരക്ഷാ വെല്ലുവിളികളെനേരിടുന്നതിനും സഹായിക്കുന്നു.


ആർ.ഐ.സി സഹകരണത്തിന്റെ സാധ്യതകൾ:

  • ഊർജ്ജം: റഷ്യൻ ഫാർ ഈസ്റ്റിലെയും ആർട്ടിക്‌മേഖലയിലെയും ഹൈഡ്രോകാർബൺ പദ്ധതികൾ ഉൾപ്പെടെയുള്ള ഊർജ്ജമേഖലയിലെ സംയുക്ത സംരംഭങ്ങളിൽ റഷ്യ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
  • അടിസ്ഥാന സൗകര്യങ്ങൾ: ഇന്ത്യയെ റഷ്യയുമായും മധ്യേഷ്യയുമായും ബന്ധിപ്പിക്കുന്ന ഇന്റർനാഷണൽനോർത്ത്‌സൗത്ത് ട്രാൻസ്‌പോർട്ട്‌കോറിഡോർ (INSTC) ഒരു ഉദാഹരണമാണ്. ഇത് മുംബൈയിൽ നിന്ന് റഷ്യയിലേക്കുള്ള യാത്രാ സമയം 40% വരെ കുറയ്ക്കാനും ചെലവ് 30% വരെ ലാഭിക്കാനും സഹായിക്കുന്നു.
  • കാലാവസ്ഥാ വ്യതിയാനം: ബ്രിക്‌സ് ക്ലൈമറ്റ് ഫിനാൻസ് ഫ്രെയിംവർക്ക്‌പോലുള്ള സംരംഭങ്ങളിലൂടെ ആർ.ഐ.സി അംഗങ്ങൾക്ക് തങ്ങളുടെ ശക്തികൾ ഏകീകരിക്കാൻ കഴിയും. ചൈനയുടെ പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യ, ഇന്ത്യയുടെ സൗരോർജ്ജ രംഗത്തെനേതൃത്വം, റഷ്യയുടെ പ്രകൃതി വിഭവങ്ങൾ എന്നിവ സംയോജിപ്പിച്ച് പ്രവർത്തിക്കാം.

ഒരു പുതിയലോകക്രമത്തിന്റെ സൂചന

അലാസ്‌ക ഉച്ചകോടിക്ക്‌ശേഷം, ആഗോളതലത്തിൽ പഴയ സംവിധാനങ്ങൾ മാത്രം മതിയാകില്ല എന്ന തിരിച്ചറിവ് പല രാജ്യങ്ങൾക്കുമുണ്ടായി. ആർ.ഐ.സിയെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ ഇന്ത്യ, ചൈന, റഷ്യ എന്നീ മൂന്ന് രാജ്യങ്ങളും മാറിക്കൊണ്ടിരിക്കുന്നലോകക്രമത്തിൽ കൂടുതൽ ഇടംനേടാൻ ശ്രമിക്കുക്കുകയാണ്. ഇത് അതിർത്തി തർക്കങ്ങൾക്കോ താരിഫ് യുദ്ധങ്ങൾക്കോ അടിയന്തര പരിഹാരം ഉണ്ടാക്കും എന്ന് വ്യക്തമായി പറയാൻ ആവില്ല. പക്ഷെ അത് ചർച്ചകൾക്കുള്ള ഒരുവേദിയും ബഹുധ്രുവലോകത്തിന്റെ ഒരു പ്രതീകവുമായി വർത്തിക്കുന്നുണ്ട്.

ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ്‌കോർപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തപ്പോൾ, ഈ ത്രിരാഷ്ട്ര ചർച്ചകൾക്ക് പുതിയവേഗത കൈവന്നു. റഷ്യയെ സംബന്ധിച്ചിടത്തോളം ആർ.ഐ.സി കൂടുതൽ ആഗോള പങ്കാളിത്തത്തിന്റെ സൂചനയാണ്. ചൈനക്ക് അത് പ്രതിരോധശേഷി നൽകുന്നു. ഇന്ത്യക്ക് അത് സ്വയംഭരണത്തിനുള്ള അവസരം നൽകുന്നു. ഒപ്പം, ഒരു പുതിയലോകക്രമം ഒരുബ്ലോക്കിന്റെ മാത്രം തീരുമാനമല്ല, മറിച്ച് ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ സഹകരണത്തിലൂടെ രൂപം കൊള്ളുന്നതാണെന്ന് ആർ.ഐ.സി ഓർമ്മിപ്പിക്കുന്നു.

അതേസമയം ഇന്ത്യ,റഷ്യ, ചൈന കൂട്ട് കെട്ട് വരുമ്പോൾ പാകിസ്ഥനെചേർത്തു പിടിക്കുകയാണ് അമേരിക്ക. അധിക നികുതി തീരുവ കുറക്കാതെ അമേരിക്കൻ ഭീഷണിക്ക് വഴങ്ങില്ല എന്ന ശക്തമായ സന്ദേശമാണ് ഇന്ത്യ നൽകുന്നത്.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഷി ജിൻപിംഗുമായുള്ളയി നടത്തിയ കൂടിക്കാഴ്ചകൾ വാഷിംഗ്ടൺ അത്ര ശ്രദ്ധിക്കാതെപോയ ത്രിമൂർത്തികളുടെ പുതിയ കൂട്ട് കെട്ടാണ് നിർവചിക്കുന്നത്.

ഒരു ഉഭയകക്ഷി ബന്ധംപോലെ നീണ്ടുനിന്നമോദിപുടിൻ കാർ യാത്ര, സംയുക്ത പ്രസ്താവനയിൽ പഹൽഗാം ഭീകരാക്രമണം ഉൾപ്പെടുത്തൽ, റഷ്യ ഉക്രെയ്ൻ യുദ്ധം പരിഹരിക്കാനുള്ള തീവ്രമായ ശ്രമം  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈന സന്ദർശനത്തിന് പിന്നിൽ നിരവധി പ്രധാന ഉദ്ദേശ്യങ്ങൾ ഉണ്ടായിരുന്നു. 

അമേരിക്കൻ ഭരണകൂടം ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തുകയും ഡൊണാൾഡ് ട്രംപുംമോദിയും തമ്മിലുള്ള ബന്ധം തകരാറിലാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ചൈന സന്ദർശനം. ട്രംപിന്റെ താരിഫ് ഭീഷണികൾലോകത്തെ ഭൂരിഭാഗം രാജ്യങ്ങളുടെയുംമേൽ നിലനിൽക്കുന്നതിനിടെയാണ് പുതിയ അച്ചുതണ്ട് രൂപപ്പെട്ടിരിക്കുന്നത്. ഇന്ത്യ അമേരിക്കയുമായി അകലുകയും റഷ്യയും ചൈനയുമായി അടുക്കുകയും ചെയ്യുമ്പോൾ മറ്റൊരുലോക ശകതി രൂപപ്പെടുകയാണോ എന്നാണ്‌ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam