ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിക്കാനുള്ള മന്ത്രിതല സമിതിയുടെ ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചതോടെ ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം.
ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് മുന്നേറി 81,000ന് മുകളില്‍ എത്തി. എഫ്എംസിജി, ഓട്ടോ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.
ബിഎസ്ഇ സെൻസെക്സ് 888.96 പോയിന്റ് ഉയർന്ന് 81,456.67 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. 50 ഓഹരികളുള്ള എൻഎസ്ഇ നിഫ്റ്റി 265.7 പോയിന്റ് ഉയർന്ന് 24,980.75 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.
ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 17 പൈസയുടെ നേട്ടത്തോടെ 88ല്‍ താഴെ എത്തി നില്‍ക്കുകയാണ് രൂപയുടെ മൂല്യം. 87.85 ആയാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള വിഷയങ്ങള്‍ തന്നെയാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്.
ഇന്നലെയാണ് നാലു നികുതി സ്ലാബുകള്‍ രണ്ടാക്കി വെട്ടിക്കുറച്ച് ജിഎസ്ടി നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനുള്ള ശുപാര്‍ശ കൗണ്‍സില്‍ അംഗീകരിച്ചത്. ഇതോടെ നിത്യോപയോഗ സാധനങ്ങളില്‍ ഒട്ടുമിക്കതിനും വില കുറയുമെന്നാണ് വിലയിരുത്തല്‍.
കൂടാതെ ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും എസി, ടെലിവിഷന്‍ എന്നിവയുടെയും വില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. റൊട്ടി/പറാത്ത മുതൽ ഹെയർ ഓയിൽ, ഐസ്ക്രീമുകൾ, ടിവികൾ വരെയുള്ള സാധാരണ ഉപയോഗ വസ്തുക്കളുടെ വില കുറയും, അതേസമയം വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് എന്നിവയുടെ നികുതി പരിധി പൂജ്യമായി കുറയ്ക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്