ഹൈദരാബാദ് : കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം തടയാൻ കർണാടക സർക്കാരിന് പിന്നാലെ ആന്ധ്രാ പ്രദേശ് സർക്കാരും.
13 വയസിന് താഴെയുള്ള കുട്ടികളിൽ സോഷ്യൽമീഡിയ നിയന്ത്രണമേർപ്പെടുത്താൻ ആന്ധ്രാ പ്രദേശ് തീരുമാനിച്ചു.
90 ദിവസത്തിനകം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഐടി മന്ത്രി ലോകേഷ് നായിഡുവിന്റെ നേതൃത്വത്തിൽ ഇതിനായി സമിതിയെ രൂപീകരിച്ചു. മെറ്റ, എക്സ്, ഗൂഗിൾ, ഷെയർചാറ്റ് എന്നീ കമ്പനികളുമായി ഇതുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ച നടത്തി.
16 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് കർണാടക സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുട്ടികളിലെ മാനസികാരോഗ്യം ഉറപ്പുവരുത്താനും വായനയിലേക്ക് തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. രാജ്യത്താദ്യം കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്നത്, കർണാടകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്റെ വിമർശനം: അമേരിക്കൻ ബിഷപ്പുമാർക്ക് അതൃപ്തി
കുഞ്ഞിന്റെ കാലൊടിഞ്ഞ സംഭവം: നോർത്ത് കരോലിനയിൽ ഡേകെയർ ജീവനക്കാരിക്കെതിരെ കേസ്
പാലസ്തീൻ അനുകൂല വിദ്യാർത്ഥികളുടെ നാടുകടത്തൽ തടഞ്ഞ ജഡ്ജിമാരെ അമേരിക്ക പുറത്താക്കി
പ്രശസ്ത കായിക താരങ്ങളായ ജയ്സമ്മ മുത്തേടവും ഭർത്താവു രഞ്ജിത്ത് തോമസും അമേരിക്കയിൽ