കൊച്ചി: എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. തിരുവനന്തപുരം ചെങ്കൽ സ്വദേശിയാണ് പ്രതി ക്രിസ്റ്റൽ രാജ്.
2023 സെപ്റ്റംബർ 7നായിരുന്നു കേസി ആസ്പദമായ സംഭവം നടന്നത്. ആലുവ എടയപ്പുറത്ത് മാതാപിതാക്കൾക്കൊപ്പം വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പുലർച്ചെയാണ് പ്രതി തട്ടിക്കൊണ്ട് പോയത്. ജനലിലൂടെ കൈകടത്തി വാതിൽ തുറന്നാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്.
വീടിന് സമീപത്തുള്ള പാടത്തേയ്ക്ക് കൊണ്ടുപോയാണ് പ്രതി പെൺകുട്ടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് എത്തിയ അയൽവാസികൾ തെരച്ചിൽ തുടങ്ങിയതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.
പെരുമ്പാവൂർ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റ് വിവിധ വകുപ്പുകളിലായി 35 വർഷം കഠിന തടവും പ്രതി അനുഭവിക്കണം.
പെൺകുട്ടിയുടെ വീട്ടിൽ നിന്ന് പ്രതി തട്ടിയെടുത്ത മൊബൈൽ ഫോണിൻ്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
