തൃപ്പൂണിത്തുറയില്‍ ഷാഫി പറമ്പില്‍ എംപിയുടെ റോഡ് ഷോയ്ക്കിടെ സിപിഐഎം കൊടിയുമായെത്തി പ്രതിഷേധം 

APRIL 5, 2026, 9:43 PM

 കൊച്ചി: തൃപ്പൂണിത്തുറയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ദീപക് ജോയിയുടെ പ്രചാരണത്തിനായി സംഘടിപ്പിച്ച ഷാഫി പറമ്പില്‍ എംപിയുടെ റോഡ് ഷോ അലങ്കോലപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം. 

 ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് വാഹനപ്രചാരണ ജാഥ എത്തിയത്.

അനൗണ്‍സ്‌മെന്റ് വാഹനത്തില്‍ പോറ്റിയെ കേറ്റിയെ ഗാനം കേള്‍പ്പിച്ചതില്‍ പ്രകോപിതനായ ആള്‍ സിപിഐഎമ്മിന്റെ കൊടികളുമായി അവിടെ കൂടിനിന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടിയിലേക്ക് മുദ്രാവാക്യം വിളിച്ചുകൊണ്ട് ഓടിക്കയറി. ഇയാള്‍ മദ്യപിച്ചുവെന്ന് മനസിലായിരുന്നു.

vachakam
vachakam
vachakam

അല്‍പം കഴിഞ്ഞതോടെ ഇയാള്‍ മടങ്ങി. പിന്നീട് മറ്റൊരാള്‍ കൊടിയുമായെത്തി സമാനമായി യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് കയറി.

ഇതോടെ പ്രതിഷേധാവസ്ഥയില്‍ കാര്യങ്ങളെത്തുകയും പൊലീസെത്തി ബലം പ്രയോഗിച്ച് ഇയാളെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam