ഇടുക്കി: മേലുദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു.ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്ത് സേവനമനുഷ്ഠിച്ചുവരുന്ന സിവിൽ പൊലീസ് ഓഫീസർ അഖിൽ മാത്യുവിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
2026 ഏപ്രിൽ 18-നാണ് സംഭവം നടന്നത്.ഇടുക്കി ഡിവൈഎസ്പി ഓഫീസിലേക്ക് ഫോൺവിളിച്ച അഖിൽ മാത്യു, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും, ഭീഷണിപ്പെടുത്തുകയുമായിരുന്നു.
അതേസമയം, പൊലീസ് സേനയിലെ മേലുദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിലൂടെ ഗുരുതരമായ സ്വഭാവദൂഷ്യവും അച്ചടക്കലംഘനവും നടത്തിയതായി വകുപ്പുതല പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.തുടർന്ന്, ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്, അഖിൽ മാത്യുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
