ആലപ്പുഴ: കുമാരപുരം സ്വദേശിയായ വിജിത്തിനെ തമിഴ്നാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം.
മരണ വിവരം ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം സംസ്കരിച്ചതിലടക്കം കുടുംബത്തിന് സംശയമുണ്ട്.
വിജിത്തിന്റെ മരണത്തിൽ സുഹൃത്തായ യുവതിക്കും ഇവരുടെ സുഹൃത്തിനും പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകുമെന്ന് വിജിത്തിന്റെ സഹോദരൻ വിജീഷ് പറഞ്ഞു.കഴിഞ്ഞ ഡിസംബർ മുതലാണ് തമിഴ്നാട് കൃഷ്ണഗിരിയിലെ സ്വകാര്യ കമ്പനിയിൽ വെൽഡർ ആയിരുന്ന കുമാരപുരം സ്വദേശി വിജിത്തിനെ കാണാതാവുന്നത്. അന്വേഷിച്ചെങ്കിലും വീട്ടുകാർക്ക് വിവരം കിട്ടിയിരുന്നില്ല. തുടർന്ന് ഹരിപ്പാട് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജിത്ത് മരണപ്പെട്ടതായി അറിഞ്ഞത്.
വിജിത്തിന്റെ സുഹൃത്തായ കണ്ടല്ലൂർ സ്വദേശി ലേഖ ഭാര്യയാണെന്ന് പറഞ്ഞ് ചെങ്ങന്നൂർ സ്വദേശി ഗോപാലകൃഷ്ണനുമായി ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചതായാണ്കു ടുംബത്തിന്റെ ആരോപണം. മുമ്പ് വിജിത്തുമായുള്ള സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്ന് യുവതി വീട്ടിലെത്തി പ്രശ്നം ഉണ്ടാക്കിയെന്നും സഹോദരൻ വിജീഷ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
