തൃശൂർ: ആലപ്പുഴയിൽ നിന്ന് കാണാതായ എഎസ്ഐയെ ഗുരുവായൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
നർക്കോട്ടിക് സെൽ എഎസ്ഐ ശാന്തകുമാറാണ് (52) മരിച്ചത്. മാരാരിക്കുളം പൊള്ളേത്തൈ സ്വദേശിയാണ്.
ഇന്നലെ വൈകുന്നേരമാണ് ശാന്തകുമാറിനെ കാണാതായത്.
വീട് നിർമാണവുമായി ബന്ധപ്പെട്ട് ശാന്തകുമാറിന് വലിയ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നാണ് വിവരം. മൃതദേഹം ആലപ്പുഴയിൽ എത്തിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
