പിവി അൻവർ പറഞ്ഞ 'ADGPയുടെ കൊട്ടാരം'?  കവടിയാറിൽ പണിയുന്ന വീടിന്റെ ദൃശ്യങ്ങൾ പുറത്ത്

SEPTEMBER 2, 2024, 2:03 PM

തിരുവനന്തപുരം:  പി.വി.അന്‍വര്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ ഉന്നയിച്ച കൊട്ടാരം നിർമ്മാണത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 

 കവടിയാറില്‍ ഉയരുന്ന വന്‍ മൂന്നു നില മണിമാളികയാണ് പിവി അൻവർ ഉന്നയിച്ചത്. ഇവിടെ വീടുനിര്‍മാണം വിലയിരുത്താന്‍ അജിത് കുമാര്‍ വന്നുപോകാറുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.  

കവടിയാര്‍ കൊട്ടാരത്തിനടുത്ത് ഇതിനായി അജിത്കുമാറിന്റെ പേരില്‍ 10 സെന്റും ഭാര്യാ സഹോദരന്റെ പേരില്‍ 12 സെന്റും വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. 10,000 മുതല്‍ 12,000 ചതുരശ്ര അടിയിലുള്ള വീടാണ് ഇവിടെ അജിത്കുമാര്‍ നിര്‍മിക്കുന്നതെന്നാണ് പി.വി.അന്‍വര്‍ പറഞ്ഞത്. 

vachakam
vachakam
vachakam

സോളാർ കേസ് എഡിജിപി അജിത് കുമാർ അട്ടിമറിച്ചെന്ന ആരോപണം: പ്രതികരിച്ച് സോളാർ കേസ് പരാതിക്കാരി

 ഇവിടെ സ്ഥലം വാങ്ങി ഇത്ര വലിയ വീടു നിര്‍മിക്കാന്‍ കോടിക്കണക്കിനു രൂപ ചെലവു വരും. വന്‍കിട ബിസിനസുകാര്‍ ഉള്‍പ്പെടെയാണ് ഇവിടെ സ്ഥലം വാങ്ങിയിരിക്കുന്നത്. 

ലിഫ്റ്റ് സൗകര്യം ഉള്‍പ്പെടെയാണു വീടു നിര്‍മിക്കുന്നതെന്നാണ് സ്‌കെച്ചില്‍ പറയുന്നത്. മൂന്നുനിലയുള്ള വീടിന്റെ ഏറ്റവും താഴത്തെ നില പാര്‍ക്കിങ് സൗകര്യത്തിനായും ഗസ്റ്റ് മുറികള്‍ക്കായുമാണ് ഉപയോഗിക്കുക. 2024ല്‍ ആണ് കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് ലഭിച്ചിരിക്കുന്നത്. താഴത്തെ നിലയുടെ നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. 

vachakam
vachakam
vachakam

എഡിജിപി തലത്തില്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥന് എങ്ങനെയാണ് ഇത്രയും തുക ചെലവഴിക്കാന്‍ കഴിയുന്നതെന്നതാണ്   പ്രധാന ചോദ്യം. 

 സ്ഥലത്ത് വച്ചിരിക്കുന്ന വീടിന്റെ സ്‌കെച്ചില്‍ അജിത് കുമാര്‍ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam