എയിംസ്; കോട്ടയത്തെ സാധ്യതകളും പരിഗണിക്കും ആരോഗ്യ മന്ത്രി കെ. മുരളീധരന്‍

JULY 25, 2026, 4:39 AM

കോട്ടയം: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(എയിംസ്) സ്ഥാപിക്കുന്നതിനായി വെള്ളൂർ ന്യൂസ് പ്രിൻറ് ഫാക്ടറിയുടെ സ്ഥലവും പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. കായകൽപ്പം ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളൂരിൽ 700 ഏക്കൽ സ്ഥലം ലഭ്യമാണെന്ന് വൈക്കം എം.എൽ.എ കെ. ബിനിമോൻ അറിയിച്ചിരുന്നു. ഇക്കാര്യം  കേന്ദ്ര സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്തും.

കോട്ടയം മെഡിക്കൽ കോളജിൻറെ കൈവശമുള്ള സ്ഥലവും പരിഗണിക്കാവുന്നതാണ്. ഏതു സ്ഥലത്തായാലും സംസ്ഥാനത്ത് എയിംസ് വേണമെന്നതാണ് സർക്കാരിൻറെ നിലപാട്-അദ്ദേഹം വ്യക്തമാക്കി. 

സർക്കാർ ആശുപത്രികളിൽ റോബോട്ടിക് സർജ്ജറി വിഭാഗം സജ്ജമാക്കുന്നത് പരിഗണനയിലുണ്ട്. 17 കോടിയോളം രൂപ ചെലവിട്ടാൽ ഈ സംവിധാനം ഏർപ്പെടുത്താനാകുമെന്നാണ് മനസിലാക്കുന്നത്. വിശദമായ പഠനത്തിനുശേഷം നടപടി സ്വീകരിക്കും.

vachakam
vachakam
vachakam

സ്വന്തം നിയോജക മണ്ഡലത്തിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ജനപ്രതിനിധികൾ നേരിട്ടും നിവേദനങ്ങളിലൂടെയും മന്ത്രിയെ അറിയിക്കുന്നതിന് പകരം വകുപ്പ് നേരിട്ട് ജനപ്രതിനിധികളുടെ പക്കലേക്ക് എത്തുന്ന സംവിധാനമാണ് കായകൽപ്പം. കോട്ടയം ജില്ലയിലെ ആരോഗ്യ മേഖലയിൽ ആവശ്യമായ ഇടപെടലുകൾ സംബന്ധിച്ച് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ വിഷയങ്ങളും ഗൗരവമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

പരിപാടിയിൽ മന്ത്രി നടത്തിയ മറ്റു പ്രധാന പ്രഖ്യാപനങ്ങൾ

🔹കോട്ടയം മെഡിക്കൽ കോളജിൽ കാൻസർ ചികിത്സയ്ക്ക് മെഡിക്കൽ ലീനിയർ ആക്സിലറേറ്റർ യന്ത്രം അനുവദിക്കും. 

vachakam
vachakam
vachakam

🔹പാമ്പാടി താലൂക്ക് ആശൂപത്രിക്ക് ഉമ്മൻ ചാണ്ടിയുടെ പേരു നൽകും.ഇവിടെ കൂടുതൽ ജീവനക്കാരെ നിയമിച്ച് പ്രവർത്തനം  കാര്യക്ഷമമാക്കും.

🔹ചങ്ങനാശേരി ജനറൽ ആശുപത്രിക്കായി 80 കോടി രൂപ  ചെലവിൽ നിർമിക്കുന്ന പുതിയ കെട്ടിടം 2027 ഏപ്രിലിൽ പൂർത്തിയാക്കും.

🔹വൈക്കം താലൂക്ക് ആശുപത്രിയുടെ 95 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഈ സെപ്റ്റംബറിൽ പൂർത്തിയാക്കും.

vachakam
vachakam
vachakam

🔹ഉഴൂവൂർ കെ.ആർ. നാരായണൻ മെമ്മോറിയൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ അഞ്ചാം നിലയിൽ പേ വാർഡ് സജ്ജീകരിക്കും.

🔹സർക്കാരിൻറെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി മണിമല കുടുംബരോഗ്യ കേന്ദ്രത്തിനും ചെമ്മല, കറുകച്ചാൽ, മാങ്ങാനം, അച്ചിനകം , കല്ലം എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കും പുതിയ കെട്ടിടങ്ങൾ നിർമിക്കും.

🔹പുതിയ ആശുപത്രികൾക്കും നിലവിലെ ആശുപത്രികളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനും തറക്കല്ലിടുമ്പോൾ നിർമാണം സമയബന്ധിതമായി പൂർത്തിരിച്ച് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഉറപ്പാക്കും.സമയപരിധി പാലിക്കാത്ത കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കും.

🔹സ്ഥലം ലഭ്യമാക്കിയാൽ  പതിനഞ്ചാം ധനകാര്യ കമ്മീഷൻറെ ഗ്രാൻറ് ഉപയോഗിച്ച് പുതുപ്പള്ളി പി.എച്ച്.സിക്ക് പുതിയ കെട്ടിടം നിർമ്മിക്കും.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam