ജയിലിൽ നിന്ന് മോചിതരായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഡൽഹി ക്രൈംബ്രാഞ്ച് നിർദേശം നൽകി. ഇന്ന് തന്നെ രജൗറി ഗാർഡനിലെ ഓഫീസിൽ എത്തണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. ഇരുവരുടെയും പേരിലുള്ള കേസുകൾ ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയതിന് ശേഷമാണ് ഈ നടപടി. ജന്തർ മന്തറിൽ നിരോധനാജ്ഞ ലംഘിച്ച് പ്രവേശിച്ചതുൾപ്പെടെ രണ്ട് കേസുകളാണ് ഡൽഹി പോലീസ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്. ഈ കേസുകളാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ അന്വേഷിക്കുന്നത്. അജിങ്ക്യ ഷിന്ദെക്കും സമാനമായ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
ജന്തർ മന്തറിൽ പ്രതിഷേധിക്കില്ലെന്നും സമാധാനപരമായ അന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും കോടതിക്ക് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സൗരവിനും അശുതോഷിനും ജാമ്യം ലഭിച്ചത്. തിഹാർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഇരുവരും ഇന്നലെ രാത്രിയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.
അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഡൽഹി പോലീസിനെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യം പോലീസ് അംഗീകരിച്ചതായും പുതിയ നോട്ടീസ് ഉടൻ നൽകുമെന്നും സൂചനയുണ്ട്.
English Summary: Delhi Crime Branch issued notice to CJP leaders Saurav Das and Ashutosh Rank, who were recently released on bail, to appear for questioning today. The notice instructs them to report to the Rajouri Garden office. This move follows the Delhi Police transferring two cases against them to the Crime Branch. Both leaders, who were arrested for violating prohibitory orders at Jantar Mantar, were granted bail after assuring the court they would not protest further or disrupt peace. They have requested more time to appear for questioning, citing their recent release from Tihar Jail, and reports suggest Delhi Police might issue a new notice with a revised date.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, India News, CJP Protest, Delhi Police, Indian Politics, Jantar Mantar, Saurav Das, Ashutosh Rank
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
