പീരുമേട്: യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയിൽ. പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബു (31) ആണു കൊല്ലപ്പെട്ടത്.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് അഖിലിന്റെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റതായി കണ്ടെത്തിയത്.
കൊല്ലപ്പെട്ട അഖിലും സഹോദരൻ അജിത്തും മദ്യപിച്ചശേഷം കലഹം പതിവായിരുന്നെന്ന് അയൽവാസികൾ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ചയും ഇരുവരും തമ്മിൽ കലഹം ഉണ്ടായി. അക്രമാസക്തനായ അഖിലിനെ വീട്ടുപരിസരത്തെ കമുകിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയിട്ട ശേഷം മർദിച്ചെന്നാണു പ്രാഥമികമായി പൊലീസിനു ലഭിച്ച വിവരം.
ചൊവ്വാഴ്ച രാത്രി വീടിനു സമീപം അഖിലിന്റെ മൃതദേഹം കാണപ്പെടുകയായിരുന്നു. അയൽവാസികളാണു മൃതദേഹം ആശുപത്രിയിലെത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്