നടുറോഡിലെ ​ഗുണ്ടായിസം: പ്രതിക്ക് പൊലീസ് സ്റ്റേഷനിലും പ്രത്യേക പരി​ഗണന 

SEPTEMBER 6, 2026, 8:57 PM

കൊച്ചി: കലൂരിൽ കാർ യാത്രക്കാരെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്ക്പൊലീസ് സ്റ്റേഷനിലും പ്രത്യേക പരിഗണന. 

മോഷണവും അടിപിടിയും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ അലങ്കാർ ബസിലെ ക്ലീനർ പള്ളുരുത്തിയിൽ താമസിക്കുന്ന മുഹമ്മദ് അൻസാർ ഓഗസ്റ്റ് 9ന് പ്രവസിയും കുടുംബവും സഞ്ചരിച്ച കാർ കലൂരിൽ നടു റോഡിൽ തടഞ്ഞു നിർത്തിയാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

അന്ന് തന്നെ കാർ ഉടമയായ ഷാജി ജോസഫ് എറണാകുളം നോർത്ത് പൊലിസിന് പരാതി നൽകിയെങ്കിലും ദൃശ്യങ്ങൾ പുറത്തുവന്ന് മാധ്യമവാർത്തയായതിന് പിന്നാലെ ഒരു മാസത്തിനുപ്പറമാണ് സ്ഥിരമായി സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്ന ബസിലെ ക്രിമിനലിനെ പൊലീസ് പിടികൂടിയത്.

vachakam
vachakam
vachakam

പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ എഎസ്ഐയെയും സംഘത്തെയും നാട്ടുകാർക്ക് മുന്നിൽ ആക്രമിച്ച പ്രതിയെ സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. അതേസമയം ഇയാൾ പാടിവട്ടത്തും കാർ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam