തൃശൂർ: തൃശൂർ പോട്ട- മൂന്ന് പിടിക പാതയിൽ കല്ലേറ്റുംകര വല്ലക്കുന്നിന് സമീപം സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
വല്ലകുന്നിലുള്ള നിപ് മർ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്.ചാലക്കുടി ഭാഗത്തുനിന്നും ഇരിഞ്ഞാലക്കുട ഭാഗത്തേയ്ക്ക് പോയിരുന്ന സ്വകാര്യ ബസ്സും എതിർദിശയിൽ വന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്.
ഉടൻ തന്നെ അപകടത്തിൽ പരിക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവറെയും അതിലുണ്ടായിരുന്ന രണ്ട് യാത്രക്കാരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
