സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ നടന്ന പൊതുയോഗത്തിൽ സ്വയം ബെൽറ്റൂരി അടിച്ച് എഎപി നേതാവ് ഗോപാൽ ഇറ്റാലിയ.
ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങളുടെ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനാലാണ് സ്വയം ചാട്ടയടി ഏറ്റുവാങ്ങിയതെന്ന് ഗോപാൽ ഇറ്റാലിയ വ്യക്തമാക്കി.
മോർബി തൂക്കുപാലം തകർച്ച, വഡോദരയിൽ ബോട്ട് മറിഞ്ഞ സംഭവം, വ്യത്യസ്‌ത വിഷമദ്യ ദുരന്തങ്ങൾ, തീപിടിത്തം, പരീക്ഷാ പേപ്പർ ചോർച്ച തുടങ്ങിയ നിരവധി സംഭവങ്ങൾക്ക് ഗുജറാത്ത് സാക്ഷ്യം വഹിച്ചിട്ടുണ്ട്, എന്നാൽ ഇരകൾക്ക് നീതി ഉറപ്പാക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് ഗോപാൽ ഇറ്റാലിയ സ്വയം അടിച്ചത്.
ബിജെപി നേതാവിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് അംറേലിയിൽ അടുത്തിടെ പതീദാർ യുവതിയെ അറസ്റ്റ് ചെയ്യുകയും റോഡിലൂടെ പരസ്യമായി നടത്തിക്കുകയും ചെയ്ത സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി
ഇരകൾക്ക് നീതി ലഭിക്കാൻ താനും എഎപി നേതാക്കളും പോരാടുകയാണെന്നും എന്നാൽ ഫലമുണ്ടായില്ലെന്നും ഗോപാൽ ഇറ്റാലിയ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്