തിരുവനന്തപുരം : അടിമലത്തുറ പൊഴിക്കരക്കടുത്തുള്ള കടലിൽ പോയി കുളിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർഥിയെ തിരയിൽപ്പെട്ട് കാണാതായി.അടിമലത്തുറ അമ്പലത്തുംമൂല സെന്‍റ് ആന്‍റണീസ് പള്ളിയ്ക്ക് സമീപം റോസി ഹൗസിൽ പത്രോസിന്‍റെയും ഡയാനയുടെയും മകൻ ജോബിൾ പത്രോസിനെ (12) ആണ് കാണാതായത്.
ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വന്നശേഷം ബന്ധുവും അതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായി കടലിൽ കുളിക്കുന്നതിനിടെ ജോബിൾ ശക്തമായ തിരയിൽപ്പെടുകയായിരുന്നു.കരയിൽ നിന്നിരുന്ന സുഹൃത്താണ് നാട്ടുകാരെയും ബന്ധുക്കളെയും വിവരമറിയിച്ചത്.
കുട്ടിയെ കാണാതായ ഭാഗത്ത് കോസ്റ്റൽ പൊലീസും ഫിഷറീസിന്റെ മറൈൻ എൻഫോഴ്സുമെന്റും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.കോസ്റ്റൽ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
