സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൻ്റെ മാനേജരുടെ കാർ അജ്ഞാതർ കത്തിച്ചു

OCTOBER 31, 2025, 11:33 PM

തൃശൂർ: അരിമ്പൂരിൽ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൻ്റെ മാനേജരുടെ കാർ അജ്ഞാതർ കത്തിച്ചു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

കാറിൻ്റെ മുൻവശത്ത് ചില്ലുകൾ തകർക്കാനായി ഭാരമുള്ള വസ്തു കൊണ്ട് അടിച്ചതിൻ്റെ അടയാളങ്ങൾ ഉണ്ട്. 

ഗുരു ഓഡിറ്റോറിയത്തിന് സമീപം ഫ്ലാറ്റിൽ താമസിക്കുന്ന പുല്ലഴി സ്വദേശി ഹരികൃഷ്ണൻ്റെ ഐ ട്വൻ്റി കാറാണ് കത്തിച്ചാമ്പലായത്.

vachakam
vachakam
vachakam

സംഭവത്തിൽ ഹരികൃഷ്ണൻ അന്തിക്കാട് പൊലീസിൽ പരാതി നൽകി. റോഡിലൂടെ വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നവർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam