എഴുത്തച്ഛൻ പുരസ്‌കാരം കെ ജി ശങ്കരപ്പിള്ളയ്ക്ക്

NOVEMBER 1, 2025, 12:26 AM

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം പ്രഖ്യാപിച്ചു. കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമാണിത്. 

എഴുത്തുകാരൻ കെ ജി ശങ്കരപ്പിള്ളയാണ് പുരസ്‌കാരത്തിന് അർഹനായത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എൻ എസ് മാധവൻ ചെയർമാനായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

1970-കളിൽ 'ബംഗാൾ' എന്ന കവിതയിലൂടെയാണ് ശങ്കരപ്പിള്ള ശ്രദ്ധേയനായത്. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലായിരുന്നു. 'കെ ജി ശങ്കരപ്പിള്ളയുടെ ‍കവിതകൾ' എന്ന പുസ്തകത്തിന് 2002-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.

vachakam
vachakam
vachakam

 1947-ൽ കൊല്ലം ജില്ലയിലെ ചവറയിലായിരുന്നു ജനനം. ചവറ ശങ്കരമംഗലം കാമൻകുളങ്ങര ഗവൺമെൻ്റ് എൽ പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം എസ്എൻ കോളേജിൽ പഠനം.

1971 മുതൽ കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam