പത്തനംതിട്ട: പത്തനംതിട്ടയിൽ ഫോൺ കാൾ, ലൊക്കേഷൻ വിവരങ്ങൾ ചോർത്തി നൽകുന്ന ഹാക്കർ പിടിയിലായി.
തന്നെ സമീപിക്കുന്നവർക്ക് ഫോൺ കാൾ രേഖകളും മറ്റ് ലൊക്കേഷൻ വിവരങ്ങളും ഇയാൾ ചോർത്തി നൽകുകയാണ് പതിവ്.
അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി ജോസാണ് പിടിയിലായത്. പത്തനംതിട്ട സൈബർ പൊലീസ് ആണ് 23കാരനായ ജോയലിനെ പിടികൂടിയത്. എസ്പി നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്.
ഗൗരവമേറിയ സുരക്ഷാ വിവരങ്ങളും ചോർത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
