മക്കളുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; വരന്റെ മാതാവും വധുവിന്റെ പിതാവും ഒളിച്ചോടി

NOVEMBER 1, 2025, 12:06 AM

ഭോപ്പാൽ: മക്കളുടെ വിവാഹ നിശ്ചയത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ പ്രതിശ്രുത വരന്റെ മാതാവും വധുവിന്റെ പിതാവും ഒളിച്ചോടിയതായി റിപ്പോർട്ട്. മദ്ധ്യപ്രദേശിലെ ഉന്ത്യാസ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. 

നാൽപ്പത്തിയഞ്ചുകാരിയാണ് വരന്റെ മാതാവ്. ഇവരെ ഒരാഴ്ചയായി കാണാനില്ലായിരുന്നു. ഇതോടെ യുവാവ് പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ ആണ് ഇവർ അമ്പതുകാരനായ കർഷകനൊപ്പം മറ്റൊരു ഗ്രാമത്തിൽ താമസിക്കുന്നതായി കണ്ടെത്തിയത്. ഈ കർഷകൻ തന്നെയാണ് യുവാവ് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പിതാവെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ്  മനസിലായത്.

അതേസമയം മക്കളുടെ വിവാഹ നിശ്ചയ ഒരുക്കങ്ങൾക്കിടയിലാണ് ഇരുവരും പ്രണയത്തിലായത് എന്നാണ് ലഭിക്കുന്ന വിവരം. ഇതിനുപിന്നാലെ യുവതി ഭർത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചുവരാൻ കുടുംബം ആവശ്യപ്പെട്ടെങ്കിലും കമിതാക്കൾ അതിനുതയ്യാറായില്ല. കാമുകനൊപ്പം താമസിക്കാനാണ് ഇഷ്ടമെന്ന് നാൽപ്പത്തിയഞ്ചുകാരി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam