പത്തനംതിട്ട: പത്തനംതിട്ട അടൂരിൽ വയോധികനെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. പോലീസിന്റെ റിപ്പോർട്ടുകൾ പ്രകാരം മകനും മരുമകളും ചേർന്നാണ് മർദിച്ചത്.
66 കാരനായ തങ്കപ്പനാണ് മർദനമേറ്റത്. സംഭവത്തിൽ മകനും മരുമകൾക്കുമെതിരെ അടൂർ പൊലീസ് കേസെടുത്തു.
മകൻ സിജു പൈപ്പ് കൊണ്ടും മരുമകൾ സൗമ്യ കമ്പുകൊണ്ടും തല്ലുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
മകനും മരുമകളുമായി അന്ന് അങ്ങനെയൊരു പ്രശ്നം ഉണ്ടായി. എന്നാൽ, കേസൊന്നും വേണ്ട എന്ന രീതിയിൽ പോയതാണെന്നും തനിക്ക് പരാതിയില്ലെന്നുമാണ് തങ്കപ്പൻ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്