കട്ടപ്പന: അയൽവീട്ടിൽനിന്ന് 9.5 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച അയൽവാസികളായ അമ്മയും മകനും അറസ്റ്റിൽ. കുടുംബാംഗങ്ങൾ ആശുപത്രിയിലായിരുന്ന സമയത്തായിരുന്നു മോഷണം.
തമിഴ്നാട് സ്വദേശികളും കടമാക്കുഴിയിൽ വാടകയ്ക്കു താമസിക്കുന്നവരുമായ മുരുകേശ്വരി രമേശ്(38), മകൻ ശരൺകുമാർ(22) എന്നിവരാണ് അറസ്റ്റിലായത്.
അയൽവാസികൾ വീടിന്റെ താക്കോൽ സൂക്ഷിക്കുന്ന സ്ഥലം മനസ്സിലാക്കിയശേഷമാണ് ഇരുവരും മോഷണം നടത്തിയതെന്നു പൊലീസ് പറഞ്ഞു.
മോഷ്ടിച്ച ആഭരണങ്ങൾ നാലുലക്ഷം രൂപയ്ക്ക് നെടുങ്കണ്ടത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയതായും കണ്ടെത്തി.
ഇവരുടെ അയൽവാസികൾ ജനുവരി 23ന് ആശുപത്രി ആവശ്യത്തിനായി പോയിരുന്നു. ഫെബ്രുവരി 2നു മടങ്ങിയെത്തിയപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായി അറിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്