തിരുവനന്തപുരം: പാറശാല സ്വദേശിനിയായ നാല്പതുകാരിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 41 റബർ ബാൻഡുകൾ.
കഠിനമായ വയറുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ ഓപ്പറേഷനിലൂടെയാണ് റബർ ബാൻഡുകൾ കണ്ടെത്തിയത്.
യുവതിക്ക് റബർ ബാൻഡ് ചവയ്ക്കുന്ന ശീലമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
വയറുവേദന കഠിനമായതോടെ യുവതിയെ സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ ചെറുകുടലിൽ മുഴയും തടസ്സവും ശ്രദ്ധയിൽപ്പെട്ടു. ചെറുകുടലിൽ അടിഞ്ഞ നിലയിലായിരുന്നു റബർ ബാൻഡുകൾ ഉണ്ടായിരുന്നത്.
തുടർന്നാണ് അടിയന്തിര ശസ്ത്രക്രിയ നടത്തി അവ നീക്കിയത്. യുവതി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്