സംസ്ഥാനത്ത്  27 വില്ലേജുകൾ കൂടി സ്മാർട്ടാകുന്നു

FEBRUARY 14, 2026, 10:11 AM

 തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങൾ ഏറ്റവുമധികം ബന്ധപ്പെടുന്ന വില്ലേജ് ഓഫീസുകളിലെ സേവനം മെച്ചപ്പെടുത്തുന്നതിന് ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയായ വിവിധ ജില്ലകളിലെ 27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ  സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 16 ന് വൈകിട്ട് 4.30 ന്  റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും

 തിരുവനന്തപുരം വട്ടിയൂർക്കാവ് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷനാകും.

എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മിച്ച മിനി റവന്യൂ ടവറിന്റെ ഉദ്ഘാടനവും തദവസരത്തിൽ മന്ത്രി നിർവഹിക്കും.

vachakam
vachakam
vachakam

  മേയർ വി വി രാജേഷ്, ശശി തരൂർ എം പി, റവന്യൂ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്കം , ലാൻഡ് റവന്യൂ കമ്മീഷണർ ജീവൻ ബാബു കെ., ജില്ലാ കളക്ടർ അനുകുമാരി, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന ചടങ്ങിൽ ബന്ധപ്പെട്ട എംഎൽഎമാർ അധ്യക്ഷത വഹിക്കും. 

 സംസ്ഥാനത്ത് ഭരണാനുമതി ലഭിച്ച 885 വില്ലേജുകളിൽ ഇതിനകം 595 സ്മാർട്ട് വില്ലേജുകളായി. നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള 117 വില്ലേജുകളിൽ 27 എണ്ണമാണ് ഇപ്പോൾ സ്മാർട്ട് വില്ലേജുകളായി തീരുന്നത്. ബാക്കിയുളള 173 എണ്ണം പദ്ധതി നിർവഹണ പ്രവർത്തനങ്ങളുടെ വിവിധ ഘട്ടങ്ങളിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam