വനിതാ സംവരണസീറ്റിൽ ട്രാൻസ്ജെൻഡർ സ്ഥാനാർഥിയ്ക്ക് മത്സരിക്കാമോ? 

NOVEMBER 19, 2025, 7:34 PM

 തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പല സർപ്രൈസ് സ്ഥാനാർത്ഥികളെയും വിവിധ മുന്നണികൾ മത്സര രം​ഗത്ത് ഇറക്കിയിട്ടുണ്ട്. അതുപോലെ തന്നെ  ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥികളും മത്സരരം​ഗത്തുണ്ട്. 

 തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തൻകോട് ഡിവിഷനിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്ന  ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി അമേയ പ്രസാദ് മത്സരിക്കുന്നതിൽ ഇപ്പോൾ ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്. 

വനിതാ സംവരണ സീറ്റിലാണ് അമേയയെ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ട്രാൻസ്ജെൻഡറിനു വനിതാ സംവരണ സീറ്റിൽ മത്സരിക്കാൻ കഴിയില്ലെന്നും ഏതെങ്കിലും ജനറൽ സീറ്റിലാണു മത്സരിക്കാൻ കഴിയുകയെന്നുമാണു   തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

 എന്നാൽ താൻ ട്രാൻസ്‌വുമൺ ആയതിനാൽ വനിതാ സംവരണ സീറ്റിൽ മത്സരിക്കാൻ കഴിയുമെന്നാണ് അമേയ പറയുന്നത്.

 നിയമപ്രശ്നം മുൻകൂട്ടി കണ്ട് ഡമ്മി സ്ഥാനാർഥിയെന്ന നിലയിൽ പ്രധാനപ്പെട്ട ഒരു വനിതാ നേതാവിന്റെ കൂടി പത്രിക നൽകാൻ  തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് എൻ.ശക്തൻ പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam