ഡൽഹി: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് ഡൽഹിയിൽ മെട്രോ സ്റ്റേഷനിൽ നിന്നും ചാടി പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. സംഭവത്തിൽ സ്കൂളിലെ മൂന്ന് അധ്യാപകർക്കും സ്കൂൾ പ്രിൻസിപ്പലിനുമെതിരെ കുട്ടിയുടെ പിതാവ് കേസ് ഫയൽ ചെയ്തു.
'സോറി മമ്മി, ഞാൻ നിങ്ങളുടെ ഹൃദയം പലതവണ തകർത്തു, അവസാനമായി ഒരു തവണ കൂടെ ഞാനത് ചെയ്യുകയാണ്. എൻ്റെ സ്കൂളിലെ അധ്യാപകർ ഇങ്ങനെയാണ്. ഞാൻ എന്തു ചെയ്യും?' എന്നാണ് കുട്ടി ആത്മഹത്യ കുറിപ്പിൽ പറയുന്നത്.
ചൊവ്വാഴ്ച രാവിലെ 7.15 പതിവുപോലെ സ്‌കൂളിലേക്ക് പോയ മകൻ സെൻട്രൽ ഡൽഹിയിലെ രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷന് സമീപം പരിക്കേറ്റ് കിടക്കുന്നതായി ഉച്ചയ്ക്ക് 2.45 ഓടെയാണ് കുട്ടിയുടെ പിതാവിന് കോൾ വന്നത്. മകനെ ഉടൻ ബിഎൽ കപൂർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വിളിച്ചയാളോട് ആവശ്യപ്പെട്ടുവെങ്കിലും കുടുംബം അവിടെ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
മൂന്ന് അധ്യാപകരും സ്കൂൾ പ്രിൻസിപ്പലും തന്നെ ഉപദ്രവിക്കുന്നതായി കുട്ടി പറഞ്ഞിരുന്നതായി കുട്ടിയുടെ പിതാവ് വെളിപ്പെടുത്തി. കഴിഞ്ഞ നാലു ദിവസമായി ഒരു അധ്യാപകൻ സ്കൂളിൽ നിന്ന് പുറത്താക്കുമെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകുമെന്നും ഭീഷണിപ്പെടുത്തുന്നതായി കുട്ടിയുടെ സുഹൃത്തുക്കൾ പറഞ്ഞതായും പിതാവ് വെളിപ്പെടുത്തി.
( ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
