വിശ്വസ്തത-സത്യസന്ധത-പ്രതിബദ്ധത-സുതാര്യത മുഖമുദ്രയാക്കി സംഘടനയുടെ യശസ്സ് കാത്തുസൂക്ഷിച്ചു പ്രവർത്തിക്കുമെന്ന പ്രഖ്യാപനവുമായി ഫോമാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മാത്യു വർഗീസ് നേതൃത്വം നൽകുന്ന ടീം പ്രോമിസിന്റ ഫ്ളോറിഡ പ്രചാരണയാത്രക്ക് നവംബർ 21 വെള്ളിയാഴ്ച്ച മയാമിയിൽ തുടക്കം കുറിക്കും.
മാത്യു വർഗീസ് പ്രസിഡന്റ്, അനു സ്കറിയ സെക്രട്ടറി, ബിനോയ് തോമസ് ട്രഷറർ, ജോൺസൺ ജോസഫ് വൈസ് പ്രസിഡന്റ്, രേഷ്മ രഞ്ജൻ ജോയിന്റ് സെക്രട്ടറി, ടിറ്റോ ജോൺ ജോയിന്റ് ട്രഷറർ എന്നിവരാണ് ടീം പ്രോമിസ് സ്ഥാനാർത്ഥികൾ.
നവംബർ 21 വെള്ളിയാഴ്ച വൈകീട്ട് 5.30 മണിക്ക് ഡേവിയിലുള്ള ഗാന്ധി സ്ക്വയറിലെത്തി സ്ഥാനാർത്ഥികൾ പുഷ്പാർച്ചന നടത്തും. തുടർന്ന് രാത്രി 7 മണിക്ക് സൺറൈസ് KHSF ഹാളിൽ (Address: 6501, Sunset tSrip, Sunrise,FL 33313) പ്രചാരണസമ്മേളനം നടക്കും. സൗത്ത് ഫ്ളോറിഡയിലെ വിവിധ സാമൂഹികസാംസ്കാരിക സംഘടനകൾ യോഗത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
നവംബർ 22 ശനിയാഴ്ച രാത്രി 7 മണിക്ക് ഒർലാണ്ടോയിലും (Address :6087 Lake Melrose Dr., Orlando, FL 32829), 23 ഞായറാഴ്ച്ച വൈകീട്ട് 5 മണിക്ക് ടാമ്പാ കറി ലീവ്സ് റെസ്റ്റോറന്റിൽ (Adress: 204 Westshore Plaza, Tampa, FL 33609) വെച്ചും പ്രചാരണയോഗങ്ങൾനടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
