ഉമാ തോമസിന്റെ അപകടം; ഓസ്‌കർ ഇവന്റ് മാനേജ്‌മെന്റ് ഉടമയ്ക്ക് ജാമ്യം

JANUARY 13, 2025, 3:08 AM

കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വീണ് ഗുരുതര പരിക്കേല്‍ക്കാനിടയായ അപകടത്തില്‍ അറസ്റ്റിലായ പി എസ് ജനീഷ് കുമാറിന് ജാമ്യം. 

കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് സുരക്ഷയൊരുക്കാതെ കെട്ടിയ വേദിയില്‍ നിന്നും വീണ് ഉമാ തോമസിന് പരിക്കേറ്റത്. പരിപാടിയുടെ സംഘാടകരായ ഓസ്‌കര്‍ ഇവന്റ് മാനേജ്‌മെന്റ് ഉടമയാണ് പി എസ് ജനീഷ്.

എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളി.

vachakam
vachakam
vachakam

തൃശൂരില്‍ വെച്ചായിരുന്നു ജനീഷിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

ഹൈക്കോടതിയുടെ നിര്‍ദ്ദേശം ഉണ്ടായിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് തൃശൂരിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam